തലശേരി: കേരളകൗമുദി കണ്ണൂർ മുൻ യൂണിറ്റ് ചീഫ് ഒ.സി.മോഹൻരാജിന്റെ മാതാവ് പൊന്ന്യം കുണ്ടുചിറ ഉല്ലാസ് മുക്ക് 'ലക്ഷ്മി പ്രഭ' യിൽ ഒ.സി. നാരായണിക്കുട്ടി (86) നിര്യാതയായി. റിട്ട. ഡെപ്യൂട്ടി കളക്ടർ പരേതനായ പി.സി. ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മറ്റു മക്കൾ: ആനന്ദകൃഷ്ണൻ, ലക്ഷ്മിക്കുട്ടി. മരുമക്കൾ: വി. ഷീജ (അസി. പബ്ലിക് പ്രോസിക്യൂട്ടർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കണ്ണൂർ -2), വിനോദ് നായർ (ദുബായ്). സഹോദരങ്ങൾ: ശ്രീനാഥ് (റിട്ട. സൂപ്രണ്ട്, ഡി.ഡി.ഇ ഓഫീസ്, കണ്ണൂർ), ഇന്ദിര, ജയശ്രീ, പരേതരായ അപ്പക്കുട്ടി (ഹെഡ് ക്ലാർക്ക്, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം), ഗോവിന്ദൻകുട്ടി (റിട്ട. അദ്ധ്യാപകൻ, ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹൈസ്കൂൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |