
കൊച്ചി:ഐ.ഐ.ടി ബോംബെ, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ എ.ഐ) മേഖലയിൽ പുതിയ സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിച്ചു. ടെക്‌നോക്രാഫ്റ്റ് സെന്റർ ഫോർ അപ്ലൈഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നേതൃത്വത്തിൽ, എഡ്‌ടെക് പങ്കാളിയായ ഗ്രേറ്റ് ലേണിംഗുമായി സഹകരിച്ചാണ് അഞ്ച് മാസം ദൈർഘ്യമുള്ള ഓൺലൈൻ കോഴ്‌സ് നടത്തുന്നത്.ഐ.ഐ.ടി ബോംബെയിലെ അദ്ധ്യാപകരാണ് പാഠ്യപദ്ധതി തയാറാക്കുന്നത്. ജെൻ എ.ഐ ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യാനും വിന്യസിക്കാനും ആവശ്യമായ പ്രായോഗിക കഴിവുകൾ നൽകുന്നതാണ് പ്രോഗ്രാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഐ.ഐ.ടി ബോംബെയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്‌സ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. വെബ്സൈറ്ര്:https://bit.ly/45x9sSX
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |