
തിരുവനന്തപുരം: പീഡനപരാതിയിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എ.എൽ.എയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി നാളെ പരിഗണിക്കാനിരിക്കെ കേസന്വേഷണത്തിൽ പൊലീസ് ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ട് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. പീഡന പരാതി ലഭിച്ച രീതിയെ കുറിച്ചും പൊലീസ് സ്വീകരിച്ച തുടർ നടപടികളെക്കുറിച്ചുമാണ് സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചത്.
ടി.പി. സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പീഡന പരാതി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കാനഡയിൽ നിന്ന് ലഭിച്ചിട്ടുണ്ടോ, അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കിൽ പരാതിക്കാരിയെ വിളിച്ചുവരുത്താൻ പൊലീസ് മറുപടിയായി മെയിൽ അയച്ചിട്ടുണ്ടോ എന്നും സെൻകുമാർ ചോദിക്കുന്നു.
പരാതിക്കാരി സ്റ്റേഷനിൽ വന്നു പരാതി ഒപ്പിട്ടു നൽകാതെ എങ്ങനെ കേസ് രജിസ്റ്റർ ചെയ്തെന്നും കേസ് എടുത്ത സമയം മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യപരിശോധന നടത്തിയോ എന്നും മുൻ ഡി.ജി.പി ഫേസ്ബുക്ക് പോസ്റ്റിൽ സംശയം ഉന്നയിച്ചു.
ടി.പി. സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിയും പോലീസും ക്രിമിനൽ നിയമങ്ങളും
ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ , അത് താഴെ പറയുന്നവയാണ്.
പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ?
ഒരു ബലാത്സംഗ പരാതി കാനഡയിൽ നിന്നും ഇ മെയിൽ ആയി പരാതിക്കാരി സ്റ്റേഷൻ ഹൌസ് ഓഫീസർക്കു ബി എൻ എസ് എസ്, വകുപ്പ് 173(1)(ii) ലഭിച്ചിട്ടുണ്ടോ?
അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസർ റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടോ?
റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടെങ്കിൽ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോ?
അങ്ങിനെ നൽകിയാൽ മാത്രം അല്ലേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ?
ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, പരാതിക്കാരിയെ ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ?
പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക?
എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക?
എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക?
എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നടപടി ആവുക?
ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും.. അത് പോലീസ് അറിയുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |