
മാഡ്രിഡ്: സൂപ്പർ കപ്പ് ഫുട്ബാൾ ഫൈനലിൽ ചിരവൈരികളായ ബാഴ്സലോണയോട് തോറ്റതിന് പിന്നാലെ പരിശീലകൻ സാബി അലോൺസോയെ സ്പാനിഷ് ക്ളബ് റയൽ മഡ്രിഡ് പുറത്താക്കി. റിസർവ് ടീം പരിശീലകൻ അൽവാരോ അർബെലോവയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. സ്പാനിഷ് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും സമീപകാലത്ത് ടീമിന്റെ പ്രകടനം മോശമായതോടെ സാബിയുമായി ക്ളബ് മാനേജ്മെന്റിന് അതൃപ്തിയുണ്ടായിരുന്നു. ലാലിഗയിൽ സീസണിന്റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന റയൽ ഇപ്പോൾ ബാഴ്സയേക്കാൾ നാല് പോയിന്റിന് പിന്നിലാണ്. വിനീഷ്യസ് അടക്കമുള്ള സീനിയർ താരങ്ങളുമായി കോച്ച് അടുത്തകാലത്ത് അത്ര രസത്തിലുമായിരുന്നില്ല.
തങ്ങളുടെ മുൻ സൂപ്പർതാരമായ സാബി ജർമ്മൻ ക്ലബ്ബ് ബയേർ ലവർകൂസനിൽ പരിശീലകനെന്ന നിലയിൽ വിസ്മയം സൃഷ്ടിച്ചതോടെയാണ് 2025 ജൂണിൽ കാർലോ ആഞ്ചലോട്ടിയുടെ പിൻഗാമിയായി റയൽ സ്വന്തമാക്കിയത്. 34 മത്സരങ്ങളിൽ 24 ജയങ്ങളും നാല് സമനിലകളും പരിശീലകനായി നേടിക്കൊടുത്ത സാബി ആറ് കളികളിൽ മാത്രമാണ് തോറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |