
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളിച്ച് കേരളകൗമുദി പുറത്തിറക്കുന്ന സ്‌പെഷ്യൽ ബുക്ക് 'കലക്കൻ സീനാട്ടാ' പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 12ന് റവന്യൂ മന്ത്രി കെ.രാജൻ നിർവ്വഹിക്കും. തേക്കിൻകാട് മൈതാനത്തിലെ എക്‌സിബിഷൻ ഗ്രൗണ്ടിലുള്ള കേരളകൗമുദി സ്റ്റാളിലാണ് പ്രകാശനച്ചടങ്ങ്.
വേദികളുടെ വിവരങ്ങൾ,മത്സരയിനങ്ങൾ,മുൻ വർഷ കലാപ്രതിഭകളുടെ വിശേഷങ്ങൾ,ജില്ലയിലെ അവശ്യ സർവ്വീസുകളുടെ ഫോൺ നമ്പറുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പുസ്തകം. എല്ലാ വേദികളിലും പുസ്തകം സൗജന്യമായി 5 ദിവസവും വിതരണം ചെയ്യും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |