
ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അത്തരത്തിലെ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തെരുവിൽ ഒരു യുവാവ് പാമ്പുമായി നടത്തുന്ന അഭ്യാസമാണ് വീഡിയോയിൽ ഉള്ളത്.
ഒരു കരിമൂർഖന്റെ പുറത്ത് യുവാവ് തലോടുന്നതും അതിനോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. മദ്ധ്യപ്രദേശിലെ അരുഷി ഗ്രാമത്തിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോയെന്നാണ് റിപ്പോർട്ട്. അവിടെത്തെ ആളുകൾ നാഗങ്ങളെ ദെെവങ്ങളായി കാണുന്നുവെന്നാണ് റിപ്പോർട്ട്.
ഗിർജ ശങ്കർ ശർമ്മ എന്ന യുവാവാണ് വീഡിയോയിൽ ഉള്ളത്. ഗിർജ പാമ്പിനെ തലോടുകയും എടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരിക്കൽ പോലും പാമ്പ് ആയാളെ ആക്രമിക്കാൻ ശ്രമിക്കുന്നില്ല. നാഗങ്ങളെ ദെെവങ്ങളായി കണ്ട് ആരാധിക്കുന്ന കുടുംബത്തിലെ അംഗമാണ് ഗിർജ ശങ്കർ. സർപ്പത്തെയാണ് അവരുടെ കുലദേവതയായി കണക്കാക്കുന്നത്. ഗ്രാമത്തിലെ ഒരു വീട്ടിൽ മൂർഖൻ കയറിയപ്പോൾ അതിനെ പിടിക്കാനാണ് ഗിർജ എത്തിയതെന്നാണ് റിപ്പോർട്ട്. അപ്പോൾ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വീഡിയോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |