SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.56 AM IST

വന്ദേഭാരത് ട്രെയിൻ നിർമിക്കുന്നത് കണ്ടിട്ടുണ്ടോ? ചെന്നൈയിലെ ഫാക്‌ടറിയിൽ നിന്നുള്ള അപൂർവ കാഴ്‌ച, വീഡിയോ

Increase Font Size Decrease Font Size Print Page
train

ചെന്നൈ: ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. യാത്രക്കാരുടെ തിക്കും തിരക്കും കാരണം വന്ദേഭാരതിൽ പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യാൻ പോലും കഴിഞ്ഞെന്നുവരില്ല. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും ആധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേഭാരതിൽ യാത്ര ചെയ്യുന്നവർ അതേപ്പറ്റി ചിന്തിക്കാറില്ല. ഇപ്പോഴിതാ മലയാളികൾക്ക് ഉൾപ്പെടെ പ്രിയപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ നിർമാണത്തെക്കുറിച്ച് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ @karannzzz എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വന്ദേഭാരത് ട്രെയിനിന്റെ നിർമാണവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിർമാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ വീഡിയോയിൽ കാണാം. ഏകദേശം നിർമാണം പൂർത്തിയായ ഒരു കോച്ച് വലിയൊരു വർക്ക്‌ഷോപ്പിനുള്ളിലെ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. കോച്ചിന് താഴെ തറയിലിരുന്ന് ഒരു തൊഴിലാളി യന്ത്രഭാഗങ്ങളും മറ്റ് ഫിറ്റിംഗുകളും അതീവ ശ്രദ്ധയോടെ ഘടിപ്പിക്കുന്നുണ്ട്. നിർമാണത്തിലിരിക്കുന്ന ഒരു കോച്ചിന്റെ ഉൾഭാഗവും കാണിക്കുന്നുണ്ട്.

ഫ്ലോറിംഗ്, സീറ്റുകൾ തുടങ്ങിയവ ചെയ്യുന്നതിന് മുമ്പുള്ള കോച്ചിന്റെ ലോഹനിർമിതമായ രൂപവും കാണാം. സ്‌ട്രക്‌ചറൽ ബീമുകൾ, തറയ്‌ക്കുള്ള ഫ്രെയിംവർക്ക് എന്നിവയും മറ്റ് ഘടകങ്ങളും വ്യക്തമായി കാണാൻ സാധിക്കും. മറ്റൊരു ദൃശ്യത്തിൽ വലിയൊരു നിർമാണശാലയ്‌ക്കുള്ളിലെ ട്രാക്കിൽ ഒരു കോച്ചിന്റെ പിൻഭാഗം കാണാം. വിവിധ ജോലികൾ ചെയ്യുന്ന നിരവധി തൊഴിലാളികളും വീഡിയോയിലുണ്ട്.

വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപേരാണ് ഇന്ത്യൻ റെയിൽവേയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ട് കമന്റിട്ടിരിക്കുന്നത്. ആയിരക്കണക്കിനുപേർ വീഡിയോ ഷെയർ ചെയ്‌തിട്ടുമുണ്ട്.

A post shared by 𝙆𝙖𝙧𝙖𝙣 𝙆𝙖𝙥𝙤𝙤𝙧 | 𝙏𝙧𝙖𝙫𝙚𝙡🌍 (@karannzzz)


TAGS: MAKING VIDEO, VANDE BHARAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.