
റിയാലിറ്റി ഷോയിലൂടെയെത്തി ഇന്ന് സിനിമാ അഭിനയത്തിലൂടെയും അവതാരകയുടെ വേഷത്തിലും തിളങ്ങുന്ന താരമാണ് മീനാക്ഷി രവീന്ദ്രൻ. മാത്രമല്ല സോഷ്യൽ മീഡിയയിലും മീനാക്ഷി സജീവമാണ്. ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. താൻ കാമുകനുമായി ബ്രേക്കപ്പ് ആയെന്നും മതമാണ് അതിന് കാരണമെന്നും മീനാക്ഷി പറയുന്നു. പൊട്ടിക്കരയുന്ന വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.
'മതപരമായ വിശ്വാസങ്ങളുടെ പേരിൽ ബോയ്‌ഫ്രണ്ടുമായി വേർപിരിഞ്ഞു. ഞാൻ ദൈവമാണെന്ന് അവൻ വിശ്വസിക്കുന്നില്ല', എന്നാണ് വീഡിയോയ്‌ക്കൊപ്പം മീനാക്ഷി കുറിച്ചത്. തമാശരൂപേണയാണ് മീനാക്ഷി വീഡിയോ ചെയ്‌തത്. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്. 'ദൈവം കരയാറില്ല, പെണ്ണേ നീ നിർത്തിക്കോ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, വീഡിയോയിലെ തമാശ മനസിലാകാതെ ചിലർ മീനാക്ഷിയെ ആശ്വസിപ്പിക്കുന്നുമുണ്ട്. ഇത്തരം കമന്റുകൾ വന്നതോടെ വീഡിയോയിൽ പറയുന്നത് തമാശയാണെന്ന് മീനാക്ഷി തന്നെ കമന്റ് ബോക്‌സിൽ കുറിച്ചു.
ഇത്തരത്തിലുള്ള രസകരമായ വീഡിയോകൾ ഇടയ്‌ക്കിടെ മീനാക്ഷി പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷിയുടെ സഹോദരൻ ബാലുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ട്രോൾ രൂപത്തിലാണ് മീനാക്ഷി സഹോദരന്റെ നിശ്ചയത്തിന്റെ വീഡിയോ പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
