
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സി.പി.എം കേന്ദ്രകമ്മിറ്റി യോഗം (സി.സി) കൂടും. തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയിൽ കൂടുന്ന യോഗത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടക്കും.
രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന വ്യവസ്ഥ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടപ്പാക്കിയത്. ഇതിൽ ഇത്തവണ മാറ്റം വരുത്താനാണ് ആലോചിക്കുന്നത്. സ്ഥാനാർത്ഥി മാനദണ്ഡങ്ങളിലെ മാറ്റം സി.സി യോഗത്തിൽ ചർച്ചയാകും. വിജയസാദ്ധ്യത മുൻനിർത്തി തവണ വ്യവസ്ഥയിൽ ഇളവു നൽകാനാണ് നീക്കം.
മുഖ്യമന്ത്രി ഉൾപ്പെടെ കേന്ദ്രകമ്മിറ്റിയിലും പി.ബിയിലുമുള്ള ആരെല്ലാം മത്സര രംഗത്തുണ്ടാകണമെന്നതും ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |