
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി ആർ.നാസറിനെ മത്സരിപ്പിക്കണമെന്ന് വീണ്ടും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം. അരൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ദലീമയ്ക്കൊപ്പമാണ് നാസറിനെ കൂടി നിർദ്ദേശിച്ചിട്ടുള്ളത്. ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കും. കായംകുളത്ത് രണ്ട് ടേം പൂർത്തിയാക്കിയ യു.പ്രതിഭയെ ഒരു തവണ കൂടി മത്സരിപ്പിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |