
തൃശൂർ: സഹ്യപുത്രന്റെ വിലാപവും രോഷവും കലോത്സവ വേദിയിൽ വികാര സാന്ദ്രമായി ആലപിച്ച് ഇടുക്കിയുടെ ജി.മഹാലക്ഷ്മി. വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകൻ' എന്ന വിഖ്യാത കവിതയുമായാണ് ഹൈസ്കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലൽ മത്സരത്തിനെത്തിയത്. കഴിഞ്ഞ വർഷം വയലാറിന്റെ 'നാഗസാക്ഷിയിലെ കുരിശ്' എന്ന കവിത ചൊല്ലിയും എ ഗ്രേഡ് നേടിയിരുന്നു. കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ്. വയലിൻ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. കുമളി കൈലാസിൽ വി.ഗിരീഷിന്റെയും സി.കെ.ജയശ്രീയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |