
ന്യൂഡൽഹി: ബീഹാറിൽ കോൺഗ്രസിന് ആകെയുള്ള ആറു എം.എൽ.എമാരും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിൽ ചേരാനൊരുങ്ങുന്നതായി അഭ്യൂഹം. സംസ്ഥാന കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തിയുള്ള ഇവർ അടുത്തിടെ നടന്ന പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. അതേസമയം, അഭ്യൂഹങ്ങളെ കോൺഗ്രസ് നിഷേധിച്ചു.
പട‌്നയിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ദഹി ചുര" ചടങ്ങിൽ എം.എൽ.എമാരായ മനോഹർ പ്രസാദ് സിംഗ് (മണിഹാരി), സുരേന്ദ്ര പ്രസാദ് (വാൽമീകി നഗർ), അഭിഷേക് രഞ്ജൻ (ചൻപാട്യ), അബിദുർ റഹ്മാൻ (അരാരിയ), മുഹമ്മദ് കമ്രുൾ ഹോഡ (കിഷൻഗഞ്ച്), മനോജ് ബിസ്വാൻ (ഫോർബ്സ്ഗഞ്ച്) എന്നിവരുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടിന് തൊഴിലുറപ്പ് സംരക്ഷണ പ്രചാരണത്തിനായി പി.സി.സി അദ്ധ്യക്ഷൻ രാജേഷ് റാം വിളിച്ച യോഗത്തിൽ സുരേന്ദ്ര പ്രസാദുംേ അഭിഷേക് രഞ്ജനും പങ്കെടുത്തില്ല. എം.എൽ.എമാർ പാർട്ടിയിൽ തുടരുമെന്നും മറിച്ചുള്ള വാർത്തകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും കോൺഗ്രസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |