
കണ്ണൂർ:സംസ്ഥാനത്ത് തടവുകാരുടെ വേതനം വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് സി.പി.എം നേതാവ് ഇ.പി ജയരാജൻ.തടവുകാരുടെ വേതന വർദ്ധനയെ എതിർക്കേണ്ടതില്ലെന്നും പ്രശംസിക്കുകയാണ് വേണ്ടതെന്നും ജയരാജൻ പറഞ്ഞു. ജയിലിലുള്ളത് പല കാരണങ്ങൾ കൊണ്ട് കുറ്റവാളികളായവരാണ്.കിട്ടുന്ന കൂലിയിൽ കുറച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചാലും വർഷങ്ങൾക്ക് ശേഷം അവർ പുറത്തിറങ്ങുമ്പോൾ ബാക്കി ഉപകരിക്കും.സർക്കാർ കാലോചിതമായ പരിഷ്‌കരണമാണ് കൊണ്ടുവന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |