
തിരുവനന്തപുരം: 'സവിശേഷ കാർണിവൽ ഓഫ് ദ ഡിഫറന്റ്' എന്ന പേരിൽ ഭിന്നശേഷി സർഗോത്സവം 19 മുതൽ 21വരെ നടത്തുമെന്ന് മന്ത്രി ആർ. ബിന്ദു. 19ന് ഉദ്ഘാടനവും ഭിന്നശേഷി മേഖലയിലെ അവാർഡ് വിതരണവും മന്ത്രി ബിന്ദു നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. സർഗോത്സവത്തിൽ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ചലച്ചിത്രോത്സവം എന്നിവ നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |