
കൊച്ചി: പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വീഴ്ച വരുത്തുകയാണെന്നും ഇക്കാര്യത്തിൽ ക്ഷമ പരീക്ഷിക്കരുതെന്നും ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലടക്കം അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചതോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നറിയിപ്പ്. ബോർഡുകളെക്കുറിച്ച് പരാതിപ്പെടാനുള്ള 'കെ-സ്മാർട്ട്' ആപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെങ്കിൽ വാട്സാപ്പ് നമ്പർ ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതുവരെ സ്വീകരിച്ച നടപടികളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സെക്രട്ടറിമാർക്കായിരിക്കും ഉത്തരവാദിത്വം. അവർ ആവശ്യപ്പെട്ടാൽ പൊലീസ് സഹായം ലഭ്യമാക്കാൻ ഉത്തരവിറക്കിയതായി സീനിയർ ഗവൺമെന്റ് പ്ലീഡർ ടി.എസ്. ശ്യാംപ്രസാദ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |