
കോഴിക്കോട് : പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ബേപ്പൂർ നായർകുളം സ്വദേശി കുന്നത്ത് പറമ്പിൽ വീട്ടിൽ ലത്തീഫ് (60 )നെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. 14 കാരിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് കൺട്രോൾ റൂം നമ്പറായ 112ൽ വിളിച്ചു വിവരം പറയുകയും ഉടൻ മെഡിക്കൽ കോളേജ് പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ അരുൺ, ബബിത എന്നിവർ പെൺകുട്ടിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |