
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. കുടുംബ വാർഷിക വരുമാനം 5 ലക്ഷം കവിയരുത്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഒരു ലക്ഷമായിരുന്നു മാനദണ്ഡം.എംപ്ലോയ്മെൻറ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുവർക്കും പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നൽകും. 18 വയസ് പൂർത്തിയായവരും 30 വയസ് കഴിയാത്തവരുമാകണം.അർഹരായ ആദ്യത്തെ അഞ്ച് ലക്ഷം പേർക്ക് സ്‌കോളർഷിപ്പ് നൽകും. കേന്ദ്ര ,സംസ്ഥാന സർക്കാർ ,മറ്റു സ്ഥാപനങ്ങൾ എന്നിവ നൽകുന്ന സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്ക് അർഹതയില്ല. ഒരു വ്യക്തിക്ക് 12 മാസം മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കൂ. നൈപുണ്യ പരിശീലനം നടത്തുന്നവർ സ്ഥാപന മേധാവിയുടെ കത്തും മത്സര പരീക്ഷാ പരിശീലനം നടത്തുന്നവർ സത്യവാങ്മൂലവും നൽകണം. അനർഹമായി കൈപ്പറ്റുന്നവരിൽ നിന്നു 18 ശതമാനം പലിശയടക്കം തിരിച്ചു പിടിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |