
കൊച്ചി: പതഞ്ജലി സർവകലാശാലയും ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി റൂർക്കിയും(ഐ.ഐ.ടി.ആർ) സഹകരിച്ച് ആരോഗ്യ, മാനേജ്‌മെന്റ് മേഖലകളിലെ സ്‌മാർട്ട് ടെക്നോളജികളെ കുറിച്ച് മൂന്ന് ദിവസത്തെ രാജ്യാന്തര ഉച്ചകോടി സംഘടിപ്പിച്ചു. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി, ഗ്ളോബൽ നോളഡ്‌ജ് ഫൗണ്ടേഷൻ, ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ്, യു.എസ്.എയിലെ മേരിലാൻഡ് ഈസ്‌റ്റേൺ ഷോർ എന്നിവയുടെ പങ്കാളിത്തവും സമ്മേളനത്തിനുണ്ട്. പതഞ്ജലി റിസർച്ച് ഫൗണ്ടേഷൻ ആഡിറ്റോറിയത്തിൽ ജനുവരി 15 മുതൽ 17 വരെ നടന്ന സമ്മേളനത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ പങ്കെടുത്തു.
നവീന സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പൊതു ആരോഗ്യ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് സമ്മേളനം ചർച്ച നടത്തി. ആചാര്യ ബാലകൃഷ്‌ണ, പതഞ്ജലി സർവകലാശാല വൈസ് ചാൻസലർ മായങ്ക് കുമാർ അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |