തിരുവനന്തപുരം: ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ജൂറിയെ വിമർശിച്ച് സംവിധായകൻ വേണു നായർ രംഗത്തെത്തി. കലാപരമായ ഔന്നത്യം പുലർത്തുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതിനു പകരം ഭൂരിഭാഗവും കച്ചവട സിനിമയുടെ സ്വഭാവം പുലർത്തുവയാണ് ഭൂരിഭാഗവും തിരഞ്ഞെടുത്തതെന്ന് വേണു നായർ പറയുന്നു. യോഗ്യതയുള്ള ജൂറി അംഗങ്ങളുടെ അഭാവമാണ് ഇതിന് പ്രധാനകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വേണു നായരിന്റെ വിമർശനം.
പുതിയ സെൻസിബിലിറ്റിയുള്ള സംവിധായകരും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരും ഒക്കെയാണ് ജൂറിയിൽ വരേണ്ടിയിരുന്നത്. അത് സംഭവിച്ചില്ല. തികച്ചും നിർഭാഗ്യകരമാണ് ഈ അവസ്ഥ. ഇനി വരുന്ന ഇത്തരം സന്ദർഭങ്ങളിൽ അഞ്ചു പേരുടെ ജൂറിയിൽ നാല് പേരെങ്കിലും കേരളത്തിനു പുറത്തുനിന്നുള്ള സംവിധായകരായാൽ നന്നായിരിക്കും. ജൂറിയുടെ നിഷ്പക്ഷമായ പ്രവർത്തനത്തിന് ഇത് ഒരു അനിവാര്യതയാണ്. ബാലൻസാറും സെക്രട്ടറി വേണുസാറും ഒക്കെ നേതൃത്വം കൊടുക്കുന്ന സാംസ്കാരിക വകുപ്പിൽ എനിക്ക് തീർച്ചയായും പ്രതീക്ഷയുണ്ട്- വേണു നായർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
IFFK: ജൂറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്തണം
ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത് കഎഎഗ ഈവർഷം തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പേരുകൾ കണ്ടാണ്. തികച്ചും വിചിത്രമാണ് ഈ ലിസ്റ്റ്. കലാപരമായ ഔന്നത്യം പുലർത്തുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതിനു പകരം ഭൂരിഭാഗവും കച്ചവട സിനിമയുടെ സ്വഭാവം പുലർത്തുന്നതായി. ഇതിനു ഞാൻ കാരണമായി കാണുന്നത് യോഗ്യതയുള്ള ജൂറി അംഗങ്ങളുടെ അഭാവമാണ്. പുതിയ സെന്‌സിബിലിറ്റിയുള്ള സംവിധായകരും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരും ഒക്കെയാണ് ജൂറിയിൽ വരേണ്ടിയിരുന്നത്. അത് സംഭവിച്ചില്ല. തികച്ചും നിർഭാഗ്യകരമാണ് ഈ അവസ്ഥ.
ഇനി വരുന്ന ഇത്തരം സന്ദർഭങ്ങളിൽ അഞ്ചു പേരുടെ ജൂറിയിൽ നാല് പേരെങ്കിലും കേരളത്തിനു പുറത്തുനിന്നുള്ള സംവിധായകരായാൽ നന്നായിരിക്കും. ജൂറിയുടെ നിഷ്പക്ഷമായ പ്രവർത്തനത്തിന് ഇത് ഒരു അനിവാര്യതയാണ്. ബാലൻസാറും സെക്രടറി വേണുസാറും ഒക്കെ നേതൃത്വം കൊടുക്കുന്ന സാംസ്കാരിക വകുപ്പിൽ എനിക്ക് തീർച്ചയായും പ്രതീക്ഷയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |