മുംബയ്: മറാത്തി നടൻ തുഷാർ ഘടിഗാവൻകർ (34) ആത്മഹത്യ ചെയ്തു. മുംബയിലെ ഗോരേഗാവ് വെസ്റ്റിൽ വാടകയ്‌ക്കെടുത്ത ഫ്ളാറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. റാം മന്ദിർ റോഡിലെ വസതിയിൽ അബോധാവസ്ഥയിൽ കിടക്കുന്നെന്ന് കൺട്രോൾ റൂമിലേക്ക് ഫോൺകോൾ വരികയായിരുന്നു.
തുഷാർ ഘഡിഗാവ്കർ അബോധാവസ്ഥയിൽ തറയിൽ കിടക്കുന്നതാണ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.
സിനിമയിലും സീരിയലിലും അവസരങ്ങൾ കുറഞ്ഞതുമൂലം തുഷാർ കടുത്ത സമ്മർദ്ദത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷമായി നടൻ മദ്യത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് തുഷാർ ജീവനൊടുക്കിയതെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. നടന്റെ കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്, ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |