
തൃശൂർ: ''വല്ല്യ ആഗ്രഹാ ലാലേട്ടന്റൊപ്പം അഭിനയിക്കണം. ഇന്ന് വരുംന്നറിയാ ..കാണണം പറ്റിയാ ഒരുമിച്ചു നിന്ന് ഫോട്ടോയും എടുക്കണം'' സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം മനസിൽ കൊണ്ട് നടക്കുന്ന കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിജയ് കെയുടെ റോൾ മോഡലും മോഹൻലാൽ തന്നെ. ലാലേട്ടൻ കഥാപാത്രങ്ങൾ മോണോ ആക്ട് രൂപത്തിൽ വിജയ് അവതരിപ്പിക്കാറുമുണ്ട്. തുടർച്ചയായി നാലാമത്തെ തവണയാണ് മോണോആക്റ്റിൽ എ ഗ്രേഡുമായി വിജയ് മടങ്ങുന്നത്. ഗോവിന്ദച്ചാമിയും പൾസർ സുനിയും അടങ്ങുന്ന ലോകത്തിന്റെ ക്രൂരതകളെയാണ് വിജയ് ഇത്തവണ വേദിയിൽ എത്തിച്ചത്. നിരവധി റിയാലിറ്റി ഷോ കളിലും വിജയ് മുഖം കാണിച്ചിട്ടുണ്ട്. കലാഭവൻ പ്രദീപ് ലാലാണ് ഗുരു. ബാബുരാജ് -സവിത യാണ് മാതാപിതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |