
ഇൻഡോർ: 'ഭിക്ഷാടക മുക്ത ഇൻഡോർ' പദ്ധിതിയുടെ ഭാഗമായി ഒഴിപ്പിച്ച വൃദ്ധന്റെ സമ്പാദ്യം കണ്ട് ഞെട്ടി അധികൃതർ. ശാരീരിക വൈകല്യമുള്ള മംഗിലാൽ എന്ന വൃദ്ധൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരത്തിലെ സറഫ ബസാർ പരിസരത്താണ് ഭിക്ഷാടനം നടത്തിയിരുന്നത്. ഇരുമ്പ് വണ്ടിയിലിരിക്കുന്ന അദ്ദേഹം ഒരിക്കൽ പോലും ആരോടും പണം യാചിച്ചിട്ടില്ല. കാലുകൾച്ച് ചലനശേഷിയില്ലാത്തതിനാൽ കൈകളിൽ ഷൂസിട്ടുകൊണ്ടാണ് ഇരുമ്പ് വണ്ടിയിലിരുന്ന് സഞ്ചരിക്കുന്നത്. എപ്പോഴും നഗരത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ അദ്ദേഹം ഇരിക്കുന്നുണ്ടാകും.
ഒരു ദിവസം ശരാശരി 500 മുതൽ 1000 രൂപ വരെയായിരുന്നു മംഗിലാലിന്റെ വരുമാനം. വനിതാ ശിശു വികസന വകുപ്പിൽ നിന്നുള്ള ഒരു രക്ഷാസംഘം മംഗിലാലിനെ പുനരധിവസിരപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് സത്യം പുറത്തുവന്നത്. ഭഗത് സിംഗ് നഗറിൽ മൂന്ന് നില വീടും ശിവ് നഗറിൽ 600 ചതുരശ്രയടി വിസ്‌തീർണമുള്ള ഒരു വീടും അൽവാസയിൽ വൺ ബിഎച്ച്‌കെ ഫ്ലാറ്റും തനിക്ക് സ്വന്തമായുണ്ടെന്ന് മംഗിലാൽ നോഡൽ ഓഫീസർ ദിനേശ് മിശ്രയോട് പറഞ്ഞു. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഒരു വീട് ലഭിച്ചത്. മൂന്ന് ഓട്ടോറിക്ഷകളും ഒരു സ്വിഫ്റ്റ് ഡിസയർ കാറും ഒരു ഡ്രൈവറും അദ്ദേഹത്തിനുണ്ട്.
ശാരീരിക വൈകല്യം കണ്ട് മറ്റുള്ളവർ നൽകുന്ന പണം സറഫ ബസാലിൽ ചെറുകിട ആഭരണ ബിസിനസുകൾക്കും പലിശ നിരക്കിൽ വായ്‌പ നൽകാനുമാണ് ഉപയോഗിക്കുന്നതെന്ന് മംഗിലാൽ പറഞ്ഞു. പണം കൊടുക്കുന്നവരിൽ നിന്ന് ദിവസേന അല്ലെങ്കിൽ ആഴ്‌ചയിൽ ഒരിക്കലാണ് പലിൽ ഈടാക്കുന്നത്. മംഗിലാലിന്റെ വരുമാനസ്രോതസുകളും അദ്ദേഹത്തിന്റെ പേരിലുള്ല സ്വത്തുക്കളും പരിശോധിച്ചുവരികയാണെന്ന് ദിനേശ് മിശ്ര പറഞ്ഞു. ഇത്രയും സ്വത്തുക്കൾ ഉണ്ടായിട്ടും പിഎംഎവൈ പദ്ധതി പ്രകാരം വീട് സ്വന്തമാക്കിയതിന് മംഗിലാൽ ജില്ലാ കളക്‌ടറുടെ മുന്നിൽ ഹാജരാകേണ്ടി വരും. മാത്രമല്ല, പലിശയ്‌ക്ക് പണം നൽകുന്നതും ശിക്ഷാർഹമാണ്. നിലവിൽ മാതാപിതാക്കൾക്കൊപ്പം അൽവാസയിലെ ഫ്ലാറ്റിലാണ് മംഗിലാൽ താമസിക്കുന്നത്. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |