
മാഡ്രിഡ്: തെക്കൻ സ്‌പെയിനിലെ അഡമസിൽ ഹൈ-സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 39 പേർ മരിച്ചു. 292 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഞായറാഴ്ച രാത്രി 7.39നായിരുന്നു അപകടം. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിൻ പാളംതെറ്റുകയും പിന്നിലെ ബോഗികൾ സമീപത്തെ ട്രാക്കിലേക്ക് പതിക്കുകയും ചെയ്തു. ഇതിനിടെ മഡ്രിഡിൽ നിന്ന് ഹ്വേലയിലേക്ക് വരികയായിരുന്ന ട്രെയിൻ ബോഗികളിലേക്ക് ഇടിച്ചുകയറി. അപകടമുണ്ടായ ട്രാക്കിലെ ജോയിന്റുകളിൽ വിള്ളൽ കണ്ടെത്തി. ട്രെയിനുകൾ അനുവദിക്കപ്പെട്ട വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |