
ന്യൂഡൽഹി: 2025ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്ത്. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിൽ മുന്നിലായി. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശി ജെ എസ് ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109-ാം റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271-ാം റാങ്ക് നേടി.ബി ഗോപിക (105),വി സി ശ്രീലക്ഷ്മി (133) എന്നിവരാണ് മറ്റുമലയാളികൾ. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷമുള്ള അന്തിമഫലമാണിത്. ആകെ 958 പേർ ഐഎഎസ്, ഐഎഫ്എസ്,എപിഎസ്, മറ്റ് തസ്തികകളിലേക്ക് യോഗ്യത നേടി.
കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും.ഫലം പ്രഖ്യാപിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ മാർക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് യുപിഎസ്‌സി പ്രസ്താവനയിലൂടെ അറിയിച്ചു. 2025 മേയ് 25ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് ഈ വർഷം ഫെബ്രുവരി 27നാണ് അവസാനിച്ചത്. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ യുപിഎസ്‌സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഇത്തവണയും ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |