
മലപ്പുറം: ബന്ധുവീട്ടിൽ വിവാഹത്തിനിടെ അബദ്ധത്തിൽ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു. മലപ്പുറം ചേളാരി പത്തൂർ കോളനി സ്വദേശി പത്തൂർ അയ്യപ്പൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് പാപ്പനൂർ ശിവക്ഷേത്രത്തിനടുത്തുള്ള ബന്ധുവീട്ടിൽ വച്ച് അയ്യപ്പന് അപകടം സംഭവിച്ചത്. വിവാഹ സത്‌കാരത്തിനുള്ള പായസം തയ്യാറാക്കുന്നതിനിടെ ഇളക്കുകയായിരുന്ന അയ്യപ്പൻ പായസ ചെമ്പിൽ വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. സരസ്വതിയാണ് അയ്യപ്പന്റെ ഭാര്യ. താഴെ ചേളാരി വെളിമുക്ക് എയുപി സ്‌കൂളിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അയ്യപ്പൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |