
മാനന്തവാടി: പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്നും തുണി കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് വയനാട് മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സൂപ്രണ്ട് ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി മെഡിക്കൽ കോളേജിലെത്തി. വയനാട് ഗവ.മെഡിക്കൽ കോളേജിൽ പ്രസവിച്ച മാനന്തവാടി പാണ്ടിക്കടവ് പാറവിള വീട്ടിൽ ദേവി (21)യുടെ ശരീരത്തിൽനിന്നു രണ്ടര മാസത്തിനുശേഷം തുണിക്കഷണം പുറത്ത് വന്ന സംഭവമാണ് പ്രതിഷേധത്തിന് കാരണമായത്. ചികിത്സിച്ച ഡോക്ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് യുവതി പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |