
കൊച്ചി: ഉൾനാടൻ ജലഗതാഗത മേഖലയുടെ നേട്ടങ്ങൾ വ്യക്തമാക്കി ഭാവി വികസന പ്രക്രിയ രൂപപ്പെടുത്തുന്നതിനായി ഉൾനാടൻ ജലപാത വികസന കൗൺസിലിന്റെ (ഐ.ഡബ്ല്യു.ഡി.സി) മൂന്നാമത് സമ്മേളനം ജനുവരി 23ന് കൊച്ചിയിൽ നടക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, സഹമന്ത്രി ശാന്തനു താക്കൂർ, വിവിധ സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
സുസ്ഥിര നഗര ജലഗതാഗത സംവിധാനം ഒരുക്കാനും ചരക്ക് ഗതാഗത കാര്യക്ഷമത വർദ്ധിപ്പിക്കാനും ഹരിത യാനങ്ങളുടെ പ്രോത്സാഹനത്തിനും ലക്ഷ്യമിടുന്ന സെഷനുകൾ സമ്മേളനത്തിലുണ്ടാകും.
സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ ഹരിത, സാങ്കേതികവിദ്യ അധിഷ്ഠിത ഉൾനാടൻ ജലപാതകൾ വികസിപ്പിക്കാനാണ് ലക്ഷ്യമെന്ന് ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സുനിൽ പാലിവാൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |