കാക്കനാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൽ. രാകേഷ് കമൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.എ. എബി അദ്ധ്യക്ഷനായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.വി.ജോമോൻ, എം.വി. അജിത് കുമാർ, നോബിൻ ബേബി, ഷിനോയ് ജോർജ്, സിനു പി. ലാസർ , ജിജോ പോൾ, ബേസിൽ വർഗീസ്, എ.വൈ. എൽദോ, ജെ. പ്രശാന്ത്, മുരളി കണിശം പറമ്പിൽ, കാവ്യാ എസ്. മോനോൻ തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |