തിരുനെല്ലി: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ പ്രതിനിധികൾക്ക് പട്ടികജാതി - വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ വിനോദ്, ഭാര്യ രാധ എന്നിവരാണ് പരേഡിൽ പങ്കെടുക്കുന്നത്. മികച്ച കർഷകനാണ് വിനോദ്. എസ്.ടി പ്രൊമോട്ടറായ രാധ ഊര് നിവാസികൾക്കും വകുപ്പിനും ഇടയിലെ കണ്ണിയായി പ്രവർത്തിച്ച് ഗോത്ര മേഖലയിലെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയതിന്റെ അനുഭവ സമ്പത്തുമായാണ് ഡൽഹിയിലേക്ക് പോകുന്നത്. റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് ശേഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് നടന്ന യാത്രയയപ്പിൽ പട്ടികവർഗ വികസന വകുപ്പ് ജോ. ഡയറക്ടർ കെ.എസ് ശ്രീരേഖ, അസി. ഡയറക്ടർമാരായ എസ്. സുധീർ, എസ് സജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |