
കോന്നി: ഗതാഗത വകുപ്പ്, സീനിയർ ചേംബർ, ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി നെല്ലിമൂട്ടിൽ ഓപ്ടിക്കൽസിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന 24ന് ബസ് സ്റ്റാൻഡിന് സമീത്തെ നെല്ലിമൂട്ടിൽ ഒപ്ടിക്കൽസിൽ നടക്കും. ഉച്ചകഴിഞ്ഞ് ബി ആൻഡ് ബി അപ്പാർട്ട്മെന്റിൽ നടക്കുന്ന ട്രാഫിക് ബോധവത്കരണ ക്ലാസ് ജോ. ആർ.ടി.ഒ കെ.അരുൺകുമാർ ഉദ്ഘാടനം ചെയ്യും. എം.വി.ഐ ടി.എസ്.പ്രജു ക്ലാസ് നയിക്കും. സീനിയർ ചേംബർ പ്രസിഡന്റ് ജെയിംസ് വർഗീസ്, ഗ്രീൻനഗർ റസി. അസോ. പ്രസിഡന്റ് രാജീസ് കൊട്ടാരം തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |