
പത്തനംതിട്ട: കലാകാരന്മാരുടെ സംഘടനയായ സവാക്കിന്റെ നേതൃത്വത്തിൽ നാടൻ പാട്ടിൽ ഫെലോഷിപ്പ് ലഭിച്ച സവാക് ജില്ലാ പ്രസിഡന്റ് കൂടിയായ പ്രകാശ് വള്ളംകുളത്തിനെ അനുമോദിക്കുന്നു. 24ന് രാവിലെ 10ന് തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് ഉദ്ഘാടനം ചെയ്യും. സവാക് സംസ്ഥാന സെക്രട്ടറി അജി.എം ചാലാക്കേരി അദ്ധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അജി.എം ചാലാക്കേരി, ജില്ലാ സെക്രട്ടറി ഷാജി പഴൂർ, പ്രസിഡന്റ് പ്രകാശ് വള്ളംകുളം, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |