
കൊച്ചി: എറണാകുളം ചിറ്റൂർ റോഡ് നന്ദൻകോട് വീട്ടിൽ പരേതനായ മുൻ അഡ്വക്കേറ്റ് ജനറൽ കെ.സുധാകരന്റെ ഭാര്യയും ഡോ. പി.പല്പുവിന്റെ കൊച്ചുമകളും നടരാജ ഗുരുവിന്റെ അനന്തരവളുമായ ശശികുമാരി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് രവിപുരം ശ്മശാനത്തിൽ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡോ. പല്പുവിന്റെ മകൾ ദാക്ഷായണിയുടെ പുത്രിയാണ് ശശികുമാരി. ചിത്രകാരിയും ഗായികയുമായിരുന്നു. അമ്മാവൻ നടരാജ ഗുരുവുമായി ആത്മബന്ധം പുലർത്തിയിരുന്നു. പരേതരായ സിദ്ധാർത്ഥൻ (റിട്ട. സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ), രവീന്ദ്രനാഥ് (എൻജിനിയർ) എന്നിവരാണ് സഹോദരങ്ങൾ. മക്കൾ: രാധാരമണൻ (ചലച്ചിത്ര ഛായാഗ്രാഹകൻ), ഉഷാകുമാരി (പാലക്കാട്). മരുമക്കൾ: ബിന്ദു, ഡോ. വിഷ്ണു മോഹൻ (ഐ സ്പെഷ്യലിസ്റ്റ് , പാലക്കാട്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |