വണ്ണപ്പുറം: മുള്ളരിങ്ങാട് അമേൽതൊട്ടിയിലിറങ്ങിയ കാട്ടാന വീണ്ടും ഫെൻസിംഗ് വേലി തകർത്തു. ഇന്നലെയായിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടങ്ങളിലൊന്നാണ് ജനവാസമേഖലയിൽ തുടരുന്നത്. ആനയെ ഫെൻസിംഗിന് അപ്പുറത്തേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം വിജയിച്ചില്ല. ഇന്നലെ വനമേഖലയോട് ചേർന്നുള്ള പുഴയോരം വരെ ആനയെ എത്തിച്ചതാണെങ്കിലും പുഴ മറികടക്കാത്തതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മരം മറിച്ചിട്ട് വീട് തകർത്തതായി കരുതുന്ന ആനയാണ് ജനവാസമേഖലയിൽ തുടരുന്നത്. ആനയെ തുരത്താൻ ആർ.ആർ.ടി ടീം ശ്രമം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |