കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ചിലമ്പ് വിയ്യൂർ, തപസ്യ വിയ്യൂർ എന്നിവയുടെ കൈകൊട്ടി കളി നടന്നു. 23 ന് കലാമണ്ഡലം അരുൺ കൃഷ്ണൻ അവതരിപ്പിക്കുന്ന തായമ്പക, രാഗമാലിക വിയ്യൂർ അവതരിപ്പിക്കുന്ന മെലഡി നൈറ്റ്, 24ന് ജിതിൻലാൽ ചോയ്യക്കാട്ട് അവതരിപ്പിക്കുന്ന തായമ്പക, മഹേഷ് കുഞ്ഞുമോൻ, പിന്നണിഗായിക ഷാര ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ ഹാർട്ട് ബീറ്റ്സ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്, 25ന് രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടൻതുള്ളൽ, ശക്തൻ കുളങ്ങര ക്ഷേത്ര പൊതുജന വരവ് കമ്മിറ്റി അവതരിപ്പിക്കുന്ന നടനം 2 K26, 26 വൈകിട്ട് കാഞ്ഞിരശ്ശേരി പത്മനാഭന്റെ തായമ്പക, 27ന് വൈകിട്ട് പൊതുജന വിയ്യൂരപ്പൻ കാഴ്ച വരവ്, 28ന് വൈകിട്ട് കുടവരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നെള്ളിപ്പ് എന്നിവ നടക്കും. 29ന് ആറാട്ട് എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. തുടർന്ന് സമൂഹസദ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |