തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ഇ.യു.ജാഫറിന് സി.പി.എം 50 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന സംഭവത്തിൽ വിജിലൻസിൽ പരാതി നൽകിയ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കരയുടെ മൊഴിയെടുത്തു. അടാട്ട് പഞ്ചായത്ത് ഓഫീസിലെത്തിയാണ് മൊഴിയെടുത്തത്. ഏഴ് വീതം അംഗങ്ങളാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും ഉണ്ടായിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗം കൂറുമാറി വോട്ട് ചെയ്തതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചിരുന്നു. ജാഫറിന് 50 ലക്ഷം രൂപയുടെ ഓഫറുണ്ടെന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |