
കാൻബെറ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസിൽ വെടിവയ്പിൽ ഗർഭിണി അടക്കം 3 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.40ന് ലേക്ക് കാർജലിഗോ പട്ടണത്തിൽ രണ്ട് വ്യത്യസ്ത ഇടങ്ങളിലാണ് വെടിവയ്പുണ്ടായത്. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. വ്യക്തിവൈരാഗ്യമാണ് വെടിവയ്പിന് പിന്നിലെന്ന് കരുതുന്നു. അക്രമിയെ വെടിയേറ്റവർക്ക് മുൻപരിചയമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |