
വിപുല ഇളവുകളുമായി ഷോപ്പിംഗ് ഉത്സവം
കൊച്ചി: പ്രമുഖ ഹോം അപ്ലയൻസസ് ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസ് 36-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വമ്പിച്ച ഷോപ്പിംഗ് മേള സംഘടിപ്പിക്കുന്നു. വിപുലമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന വിപണന മേളയായ ‘പിട്ടാപ്പിള്ളിൽ ലെഗസി ഫെസ്റ്റ് ‘ഇന്ന് ആരംഭിക്കും. സ്ഥാപകദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ജനുവരി അവസാന വാരം ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു. 36 വർഷങ്ങളായി സഹകരിക്കുന്ന ഉപഭോക്താക്കൾക്ക്, ലാഭേച്ഛയില്ലാതെ മികച്ച ഉൽപ്പന്നങ്ങളും ആകർഷക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് പരമാവധി നേട്ടം ഉറപ്പാക്കുകയാണ് 'ലെഗസി ഫെസ്റ്റിലൂടെ' ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
ആകർഷണം
പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് 60% വരെ ഡിസ്കൗണ്ട്.
എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 9,000 രൂപയുടെ ഇളവ്
പലിശരഹിത തവണ വ്യവസ്ഥയിൽ അധികം ചിലവില്ലാതെ ഉൽപ്പന്നങ്ങൾ വാങ്ങാം
ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും എക്‌സ്ചേഞ്ച് സൗകര്യവും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |