
മഞ്ജുവാര്യർ ബ്രാൻഡ് അംബാസിഡർ
കോഴിക്കോട്: മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖരായ റെയ്‌സ് പുതിയ ലോഗോയുമായി സാന്നിദ്ധ്യം വിപുലീകരിക്കുന്നു. കോഴിക്കോട് നടന്ന 'റെയ്സ് ക്യാമ്പ് ദി അസെന്റ് ബിഗിൻസ്' എന്ന പരിപാടിയിൽ പുതിയ ലോഗോയും ബ്രാൻഡ് അംബാസിഡറെയും പ്രഖ്യാപിച്ചു. പുതിയ ബ്രാൻഡ് അംബാസിഡറായി നടി മഞ്ജുവാര്യരെ നിയമിച്ചെന്ന് റെയ്സിന്റെ കോ-ഫൗണ്ടർമാരായ ഡോ. യു. ദിലീപ് , എൻ.എം രാജേഷ് , കെ.എം അഫ്സൽ, മുഹമ്മദ് നസീർ എന്നിവർ പറഞ്ഞു.
ഒരു പതിറ്റാണ്ടിലേറെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ചടങ്ങിൽ അനുമോദിച്ചു. രണ്ട് പതിറ്റാണ്ടിനിടെ റെയ്സിലൂടെ വളർന്ന പൂർവവിദ്യാർത്ഥികളും അനുഭവങ്ങൾ പങ്കുവച്ചു. ഏഴാംക്ലാസ് മുതൽ കുട്ടികൾക്കായി ഐ.ഐ.ടി. / എയിംസ്. ഫൗണ്ടേഷൻ ക്ലാസുകൾ ഉൾപ്പെടെ നവീന അക്കാഡമിക് പദ്ധതികൾ റെയ്സ് അവതരിപ്പിച്ചിട്ടുണ്ടെന്ന് റെയ്സ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അദ്നാൻ റഷീദ് അറിയിച്ചു. പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികളെ ലക്ഷ്യങ്ങളിലേക്ക് നയിക്കുകയാണ് റെയ്സിന്റെ ദൗത്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |