
ദേശീയ പുരസ്കാര ജേതാവ് പ്രദീപ് അദ്വൈതംസംവിധാനം ചെയ്ത ചാമ്പ്യൻ സിനിമയിൽ മലയാളത്തിന്റെ സ്വന്തം അനശ്വര രാജന്റെ തെലുങ്ക് വർത്തമാനം കേൾക്കാം. തെലുങ്ക് അരങ്ങേറ്റ ചിത്രമായ ചാമ്പ്യനിൽ ചന്ദ്രകല എന്ന കഥാപാത്രത്തിനുവേണ്ടി ഭാഷ പഠിച്ചു അനശ്വര ഡബ്ബ് ചെയ്തു. അനശ്വരയുടെ കഠിനാദ്ധ്വാനത്തെയും ആത്മാർത്ഥതയെയും പ്രകീർത്തിക്കുകയാണ് ടോളിവുഡ്. തെലുങ്ക്, തമിഴ് ഭാഷകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് അനശ്വര. റോഷൻ മെക നായകനായ ചാമ്പ്യൻ സ്പോർട്സ് ചിത്രമായിരുന്നെങ്കിൽ തെലുങ്കിൽ അടുത്ത ചിത്രം ഇട്ലു അർജ്ജുന റൊമാന്റിക്ക് ആക്ഷൻ ത്രില്ലർ ആണ്. നവാഗതനായ മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം അനീഷാണ് നായകൻ.
തെലുങ്കിനൊപ്പം തമിഴിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അനശ്വര രാജൻ. ബ്ളോക് ബസ്റ്റർ ചിത്രം ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകന്റെ അമ്പിഷൻ ജീവിന്തിന്റെ നായികയായി എത്തുന്ന വിത്ത് ലവ് വാലന്റൈൻസ് ദിനത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.
റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം നവാഗതനായ മധൻ സംവിധാനം ചെയ്യുന്നു. മോനിഷ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. സൗന്ദര്യ രജനികാന്തിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ എത്തുന്ന വിത്ത് ലൗ അനശ്വരയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു. സെൽവരാഘവന്റെ സംവിധാനത്തിൽ 7 ജി റെയിൻബോ കോളനി 2 ആണ് തമിഴിൽ പുതിയ പ്രോജക്ട്. 2004 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്ര് ചിത്രം 7 ജി റെയിൻബോ കോളനിയുടെ രണ്ടാം ഭാഗം. തമിഴിലും തെലുങ്കിലുമായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.തൃഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രങ്കി ആണ് തമിഴ് ചിത്രം. മഞ്ജു വാര്യയരുടെ മകളായി ഉദാഹരണം സുജാതയിൽ അഭിനയ അരങ്ങേറ്രം കുറിച്ച അനശ്വര രാജൻ തണ്ണീർമത്തൻ ദിനങ്ങളിലൂടെ ഭാഗ്യ താരമകമായി. വാങ്ക്, നേര് അബ്രഹാം ഒാസ്ലർ, രേഖാചിത്രം എന്നീ ചിത്രങ്ങളിൽ അസാധാരണമായ പ്രകടനം കാഴ്ചവച്ചു. അന്യ ഭാഷയിൽ ശ്രദ്ധിക്കുന്ന അനശ്വര ഇനി എപ്പോഴായിരിക്കും മലയാളത്തിലേക്ക് വരിക എന്നാണ് ആരാധകരുടെ ചോദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |