
കേന്ദ്ര - തമിഴ്നാട് സർക്കാരുകൾക്ക് നോട്ടീസ്
സുപ്രീംകോടതിയെ സമീപിച്ചത് ഹിന്ദു ധർമ്മ പരിഷദ്
ന്യൂഡൽഹി: തമിഴ്നാട്ടിലെ വിവാദ തിരുപരൻകുണ്ഡ്രം മേഖല ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി. ഹിന്ദു ധർമ്മ പരിഷത് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര - തമിഴ്നാട് സർക്കാരുകൾക്കും തിരുപ്പുറംകുണ്ഡ്രം സുബ്രഹ്‌ണ്യസ്വാമി ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസർക്കും നോട്ടീസയയ്ക്കാൻ ഉത്തരവിട്ടു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കാർത്തിക ഉത്സവദിവസം മേഖലയിൽ ദീപം തെളിക്കാൻ വിശ്വാസികളെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തിരുപ്പുറംകുണ്ഡ്രം മലയിലെ ദർഗയ്‌ക്ക് സമീപത്തെ തൂണിൽ കാർത്തിക വിളക്ക് തെളിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നൽകിയിരുന്നു. ഉച്ചിപിള്ളയാർ ക്ഷേത്രത്തിലെ ദീപ മണ്ഡപത്തിൽ കാർത്തിക ദീപം തെളിക്കുന്നതാണ് നൂറ്റാണ്ടുകളായുള്ള ആചാരം. ഇതു കണക്കിലെടുക്കാതെ ഹർജിക്കാർക്ക് അനുകൂലമായി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് നിലപാടെടുത്തത് വലിയ ചർച്ചയായി. ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |