
ബോളിവുഡ് താരം മൃണാൾ താക്കൂറും നടൻ ധനുഷും വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് വിവാഹിതരാകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹവേഷത്തിലുള്ള ഒരു ചെറുവീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരും രഹസ്യമായി വിവാഹിതരായെന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്.
ചെന്നൈയിലെ ഒരു സ്വകാര്യ ചടങ്ങിൽവച്ച് ജനുവരി 22ന് ഇരുവരും വിവാഹിതരായെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. പരമ്പരാഗത വിവാഹവേഷങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. ധനുഷ് മുണ്ടും ഷർട്ടും വേഷ്‌ടിയും മൃണാൾ മെറൂൺ നിറത്തിലെ സാരിയും ബ്ളൗസുമാണ് അണിഞ്ഞിരിക്കുന്നത്. താരങ്ങളായ വിജയ്, അജിത്, ദുൽഖർ സൽമാൻ, ശ്രുതി ഹാസൻ, തൃഷ, അനിരുദ്ധ് രവിചന്ദർ തുടങ്ങിയവരെയും വീഡിയോയിൽ കാണാം. വിവാഹത്തിന്റെ ഔദ്യോഗിക ദൃശ്യങ്ങളോ ചിത്രങ്ങളോ പുറത്തുവന്നിട്ടില്ലെന്നും ലീക്ക് ചെയ്ത ദൃശ്യമാണിതെന്നും അതിൽ അവകാശപ്പെടുന്നു. എന്നാലിത് എഐ ദൃശ്യങ്ങളാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |