
ഉദിയൻകുളങ്ങര:പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്കൂളിന് ഇനി പുതിയൊരു തണലിടം. എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 50ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിയമസഭസ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. കരകൗശല വസ്‌തുക്കളുടെ നിർമ്മാണം, ജൈവവളം നിർമ്മാണം, എംബ്രോയിഡറി വർക്കുകൾ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിലൂടെ അവരുടെ സർഗ്ഗശേഷി വളർത്താനും തൊഴിൽപരമായ നൈപുണ്യങ്ങൾ ആർജ്ജിക്കാനും സാധിക്കുന്നുണ്ട്.
പാറശാല എം.എൽ.എ സി.കെ.ഹരിന്ദ്രൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.നിർമ്മല സ്വാഗതം പറഞ്ഞു. ജില്ല മെമ്പർ ആനിപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ മണലുവിള, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അശ്വതി ശ്രീകുമാർ, അമ്പലത്തറയിൽ ഗോപകുമാർ, ഷിലകുമാരി, ബ്ലോക്ക് മെമ്പർമാരായ ശ്രീജു, എം.എസ്.പാർവ്വതി, ഗാനരചിതാവ് ബിജു ബാലക്യഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആങ്കോട് രാജേഷ്, പ്രസന്നകുമാരി, പ്രേംജിത്ത്,ഷിബ മധു,അഖിൽ തൃപ്പലവൂർ,സ്വപ്നകുമാർ, രഞ്ജിത്ത്, കുമാരി സന്ധ്യ, അപർണ,ചന്ദ്രദീപ,രാഖി,നയന ശ്രീരാഗ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |