
ന്യൂഡൽഹി: ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി. ഇന്ത്യ- യു.എസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് ഫലപ്രദമായ ചർച്ച നടത്തിയതായി ഇരുനേതാക്കളും എക്സിൽ കുറിച്ചു. ഗോറിനൊപ്പം പ്രതിനിധി സംഘവുമുണ്ടായിരുന്നു. ഇന്ത്യ- യു.എസ് ബന്ധം, ഇന്തോ-പസഫിക്, യുക്രയ്ൻ സംഘർഷം എന്നിവ ചർച്ചാവിഷയങ്ങളിൽ ഉൾപ്പെട്ടതായി ജയശങ്കർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |