
ന്യൂഡൽഹി: കേരള പൊലീസിലെ 11 ഉദ്യോഗസ്ഥരും അഗ്‌നിശമന വിഭാഗത്തിലെ നാലു ഉദ്യോഗസ്ഥരും നാലു ജയിൽ ഉദ്യോഗസ്ഥരും റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി നൽകുന്ന മെഡലുകൾക്ക് അർഹരായി. പൊലീസ് എസ്.പി ഷാനവാസ് അബ്ദുൾ ഷഹാബിനും അഗ്‌നിശമന സേന സ്റ്റേഷൻ ഓഫീസർ എം. രാജേന്ദ്ര നാഥിനും വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
സ്‌തുത്യർഹ്യ സേവാ മെഡൽ :
പൊലീസിലെ എ. എസ്.പി എ.പി. ചന്ദ്രൻ, അസി. കമ്മിഷണർമാരായ അഷറഫ് തെങ്ങലക്കണ്ടിയിൽ, പ്രേമാനന്ദ കൃഷ്‌ണൻ.സി, സബ് ഇൻസ്‌പെക്‌ടർമാരായ സന്തോഷ് കുമാർ ടി, പ്രമോദ് ദാസ് പരവന വയലിൽ, ഡിവൈ.എസ്.പിമാരായ കെ. ഇ. പ്രേമചന്ദ്രൻ, ഉണ്ണികൃഷ്‌ണൻ.വി, അനിൽ കുമാർ.ടി, ജോസ് മത്തായ്. എം, മനോജ് വടക്കെവീട്ടിൽ.
അഗ്‌നിശമന വിഭാഗം: ജില്ലാ ഫയർ ഓഫീസർ ജോഗി എ.എസ്, സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ കെ. ജാഫർഖാൻ, വേണുഗോപാൽ വി.എൻ.
കറക്‌ഷണൽ സർവീസ്(ജയിൽ):ഡെപ്യൂട്ടി സൂപ്രണ്ട് രാമചന്ദ്രൻ ടി.വി, ഗ്രേഡ്-1 അസി. സൂപ്രണ്ടുമാരായ മുഹമ്മദ് ഹുസൈൻ.എസ്, സതീഷ് ബാബു കെ, രാജേഷ് കുമാർ.എ
മറ്റ് മലയാളികൾ:
ഗാലന്ററി:
പി. ബിനു(ഹെഡ് കോൺസ്റ്റബിൾ, സി.ആർ.പി.എഫ്)
വിശിഷ്‌ട സേവനം
കെ.വി. ശ്രീജേഷ് (ജോ.ഡയറക്‌ടർ, ആഭ്യന്തരമന്ത്രാലയം), ഷാജി ചെയറിയാൻ(അസി. ഡയറക്‌ടർ, ആഭ്യന്തരമന്ത്രാലയം)
ചന്ദ്രശേഖർ വേണു പിള്ള (ജോ. ഡയറക്ടർ, സി.ബി.ഐ)
സ്‌തുതർഹ്യ സേവനം
ബി.എസ്.എഫ്: ജോയ് എം (അസി. സബ് ഇൻസ്‌പെക്‌ടർ), ആയകുമാർ ഒറവക്കണ്ടി(ഹെഡ്കോൺസ്റ്റബിൾ), ശിവദാസൻ(ഇൻസ്‌പെക്ടർ)
സി.ഐ.എസ്.എഫ്: എൻ. ബാലകൃഷ്‌ണൻ (സബ് ഇൻസ്‌പെക്‌ടർ), രത്ന നായർ(ഡെപ്യൂട്ടി കമാണ്ടന്റ്),
സി.ആർ.പി.എഫ്: നാരായണൻ എസ്.എസ് (അസി. കമാണ്ടന്റ്),നാരായണൻ എം.വി (അസി. കമാണ്ടന്റ്), സനീഷ് കുമാർ(ഇൻസ്‌പെക്‌ടർ),
ഐ.ടി.ബി.പി: പ്രസന്നൻ പി.എസ്(അസി. സബ് ഇൻസ്‌പെക്‌ടർ).
എൻ.എസ്.ജി: ജോർജ് കുര്യൻ(അസി. കമാണ്ടർ-1)
എസ്.എസ്.ബി: ഹരിപ്രകാശ്(കമാണ്ടന്റ്)
ആഭ്യന്തര മന്ത്രാലയം: കെ. ജയലക്ഷ്‌മി(അസി. ഡയറക്‌ടർ),
ലക്ഷ്മി ആർ. പിള്ള(അസി. ഡയറക്‌ടർ), വി.പദ്മാവതി (പ്രൈവറ്റ് സെക്രട്ടറി)
സി.ബി.ഐ: ബാബു വർഗീസ് (ഹെഡ് കോൺസ്റ്റബിൾ)
എൻ.ഐ.എ: അജിത് കുമാർ. എസ്.എസ് (അസി. സബ് ഇൻസ്‌പെക്‌ടർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |