
തിരുവനന്തപുരം: ശ്രീകാര്യത്തെ എ1 ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജില്ലയിലെ വവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള എ1 ഹോട്ടലിലാണ് സംഭവം.
ശനിയാഴ്ച വെെകിട്ട് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. സംഭവത്തെ തുടർന്ന് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു. പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. തലവേദന, ഛർദി അടക്കമുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് ആളുകൾ ചികിത്സ തേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |