
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എം.പിക്ക് ആയിരംരൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യാണ് ശിക്ഷ വിധിച്ചത്. 202 ലെ കേസിൽ ഷാഫി കോടതിയിൽ ഹാജരാകാതിരുന്നതിനാൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് കേസ് പരിഗണിച്ച ഇന്നലെ ഷാഫി ഹാജരായത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം കേസ് പരിഗണിച്ചപ്പോൾ ഷാഫിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ചെയ്തിട്ടുണ്ടെന്ന് എം.പി സമ്മതിച്ചതോടെയാണ് ശിക്ഷ വിധിച്ചത്.
വയനാട്ടിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് 2022 ജൂൺ 24 ന് അന്ന് പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചിരുന്നു. സംഭവത്തിൽ ഷാഫി പറമ്പിൽ ഉൾപ്പെടെ 16 പേർക്കെതിരെ കസബ പൊലീസാണ് കേസെടുത്തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |