
മാന്നാർ: രാഷ്ട്രത്തിന്റെ എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനം നാടെങ്ങും ആഘോഷിച്ചു. സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും സാമൂഹിക- രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തിലും പതാക ഉയർത്തൽ, റിപ്പബ്ലിക്ദിന റാലി, മധുര വിതരണം എന്നിവ സംഘടിപ്പിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് ബി.കെ.പ്രസാദ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ലത.പി.എ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ടൈറ്റസ് പി.കുര്യൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പസുനിൽ, എസ്.ചന്ദ്രകുമാർ, പഞ്ചായത്ത് സെക്രട്ടറി മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്രഹ്മോദയം കളരിയിലെ രദീപ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി വിദ്യാർത്ഥികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, അവളിടം യുവതിക്ലബ്ബ്, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ 10-ാം വാർഡിലെ അങ്കണവാടിയിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ വാർഡ് മെമ്പർ എസ്.ചന്ദ്രകുമാർ പതാക ഉയർത്തി. അങ്കണവാടി പി.ടി.എ പ്രസിഡന്റും റിട്ട.പൊലീസ് ഉദ്യോഗസ്ഥനുമായ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാറിന്റെ ചാർട്ടർ പ്രസിഡന്റ് ഡോ.ബീന.എം.കെ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, മുൻ ഗ്രാമപഞ്ചായത്തംഗം രാധാമണി ശശിധരൻ എന്നിവർ സംസാരിച്ചു. പ്രിയ ജി.നായർ സ്വാഗതവും വിജി സതീശൻ നന്ദിയും പറഞ്ഞു.
മാന്നാർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ മാന്നാർ തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ദേശീയപതാക ഉയർത്തലും ഉദ്ഘാടനവും റിപ്പബ്ലിക്ക്ദിന സന്ദേശം നൽകലും ഡി.സി.സി അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബാലസുന്ദരപ്പണിക്കർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽമാന്തറ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ ടി.കെ. ഷാജഹാൻ, പി.ബി.സലാം, ഹരികുട്ടംപേരൂർ, സജി മെഹബൂബ്, പ്രമോദ് കണ്ണാടിശ്ശേരി, ഹസിനസലാം, കൃഷ്ണകുമാർ, അസീസ് പടിപ്പുരയ്ക്കൽ, പ്രകാശ് മൂലയിൽ, ബിജു, ടി.കെ.തങ്കപ്പൻ, സന്തോഷ് പൊതുവൂർ, കൃഷണൻകുട്ടി, മോനച്ചൻ വള്ളക്കാലി എന്നിവർ സംസാരിച്ചു. മാന്നാർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം മാന്നാർ ജുമാമസ്ജിദിലും കുരട്ടിക്കാട് ജുമാമസ്ജിദിലും പ്രസിഡന്റ് എൻ.എ.റഷീദ് ദേശീയ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |