
തൃശൂർ: ഇന്ത്യയുടെ മതേതര മനസിനെ മുറിപ്പെടുത്തുന്ന ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്നുണ്ടെന്ന് മന്ത്രി കെ.രാജൻ. വിദ്യാർത്ഥി കോർണറിൽ 77ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രിയെ കളക്ടർ അർജുൻ പാണ്ഡ്യൻ സ്വീകരിച്ചു. പൊലീസ്, എക്‌സൈസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഉൾപ്പെടെ 25 പ്ലറ്റൂണുകളും 3 ബാൻഡ് പ്ലറ്റൂണുകളും പരേഡിൽ അണിനിരന്നു. മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
