SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.44 PM IST

ദൃശ്യകലാ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്

Increase Font Size Decrease Font Size Print Page
p

കേരള ലളിതകലാ അക്കാഡമിയുടെ വിവിധ സ്കോളർഷിപ്പുകൾക്ക് 2025- 26 അദ്ധ്യയന വർഷം ദൃശ്യകല പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ കേരളത്തിൽ ജനിച്ചവരും മലയാളികളുമായിരിക്കണം. ചെയ്യാനുദേശിക്കുന്ന പ്രോജക്ടിന്റെ വിശദമായ കുറിപ്പ്, സ്വന്തം കലാ സൃഷ്ടിയുടെ 10 കളർ ഫോട്ടോഗ്രാഫ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 30. വെബ്സൈറ്റ്: www.lalithkala.org.

* കേരള ലളിതകലാ അക്കാഡമി സ്കോളർഷിപ്:- ന്യൂമീഡിയ, പെയിന്റിംഗ്, ശിൽപം, ഗ്രാഫിക്സ്, അപ്ലൈഡ് ആർട്ട്, കേരള മ്യൂറൽ, ആർട്ട് ഹിസ്റ്ററി എന്നീ വിഷയങ്ങൾ ഗവ. അംഗീകൃത സ്ഥാപനങ്ങൾ/ യൂണിവേഴ്സിറ്റികളിൽ എം.എഫ്.എം/ എം.വി.എ/ പോസ്റ്റ് ഡിപ്ലോമ, ബി.എഫ്.എ/ ബി.വി.എ/ നാഷണൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പത്തു മാസത്തേക്കാണ് സ്കോളർഷിപ് തുക ലഭിക്കുക.

എം.എഫ്.എം/ എം.വി.എ/ പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് 50000 രൂപ വീതം 14 പേർക്ക് ലഭിക്കും. ബി.എഫ്.എ/ ബി.വി.എ/ നാഷണൽ ഡിപ്ലോമ കോഴ്സുകൾക്ക് 25000 രൂപ വീതം 14 പേർക്ക്.

* കെ. കരുണാകരൻ സ്മാരക സ്കോളർഷിപ്:- പെയിന്റിംഗ്, ശിൽപം, ഗ്രാഫിക്സ് എന്നീ വിഷയങ്ങൾ ഗവ. അംഗീകൃത സ്ഥാപനങ്ങൾ/ യൂണിവേഴ്സിറ്റികളിൽ എം.എഫ്.എം/ എം.വി.എ, ബി.എഫ്.എ/ ബി.വി.എ കോഴ്സുകൾ പഠിക്കുന്ന അവസാന വർഷക്കാർക്ക് അപേക്ഷിക്കാം.

എം.എഫ്.എം/ എം.വി.എ- 6000 രൂപ വീതം 5 പേർക്കും ബി.എഫ്.എ/ ബി.വി.എ - 5000 രൂപവീതം 5 പേർക്കും സ്കോളർഷിപ് ലഭിക്കും.

* കെ.പി. കൃഷ്ണകുമാർ സ്മാരക സ്കോളർഷിപ്:- ബി.എഫ്.എ (ഗവ. അംഗീകൃത സ്ഥാപനങ്ങൾ/ യൂണിവേഴ്സിറ്റികൾ) ശിൽപകല മൂന്ന്, നാല് വർഷങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 15000 രൂപ വീതം രണ്ടു പേർക്കാണ് സ്കോളർഷിപ്.

TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.