
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടന്ന ഫ്യൂഷൻ ഡാൻസിൽ കേരളത്തിന്റെ സ്വന്തം മോഹിനിയാട്ടം അവതരിപ്പിച്ച് കൈയടി നേടി മലയാളിക്കുട്ടികൾ. കേരള ടാബ്ലോയിലെ നർത്തകരാണ് രാഷ്ട്രപതിക്ക് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്. പത്തനംതിട്ട ആറൻമുള സ്വദേശിയും അമിറ്റി യൂണിവേഴ്സിറ്റിയിൽ ഗവേഷകയുമായ വീണ എസ്. നായർ, എറണാകുളം ചേരനല്ലൂർ സ്വദേശിയും ഡൽഹി യൂണിവേഴ്സിറ്റി, കാളിന്ദി കോളേജിൽ ബി.എ വിദ്യാർത്ഥിനിയുമായ അവന്തിക എം.എ, കൊല്ലം പുത്തൂർ സ്വദേശിയും അമിറ്റി യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയുമായ പാർവതി ജെ. നായർ , പാലക്കാട് സ്വദേശി പി. സത്യപ്രീയ എന്നിവരാണ് മലയാളികളുടെ അഭിമാനമായത്. വിവിധ സംസ്ഥാനങ്ങളുടെ തനത് നൃത്തരൂപങ്ങളുടെ സമന്വയമാണ് രാഷ്ട്രപതിക്ക് മുന്നിൽ അവതരിപ്പിച്ചത്. ദേശീയ ഗീതം വന്ദേമാതരത്തിന്റെ വരികൾക്കനുസരിച്ചാണ് ഫ്യൂഷൻ ഡാൻസിന്റെ കൊറിയോഗ്രഫിചിട്ടപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പതോളം നർത്തകർ ഇതിന്റെ ഭാഗമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |